Latest NewsNewsIndia

ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നു, അതീവജാഗ്രത വേണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ജനത്തിരക്കുള്ള പ്രദേശങ്ങള്‍ ലക്ഷ്യം

മുംബൈ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഭീകരാക്രമണ സാദ്ധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read Also : ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക് : ദ​ർ​ശ​നം സ​മ​യം കൂ​ട്ടാ​ൻ ദേ​വ​സ്വം ബോ​ർ​ഡിന്റെ തീ​രു​മാ​നം

മുംബൈ നഗരത്തില്‍ ഭീകരാക്രമണം നടത്താന്‍ ഖാലിസ്ഥാന്‍ ഭീകരര്‍ ഗൂഢാലോചന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ മറ്റൊരു മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ പുതുവത്സരരാവില്‍ ഖാലിസ്ഥാന്‍ ഭീകരാക്രമണം നടത്തുമെന്നുള്ള വിവരങ്ങളാണ് നേരത്തെ ലഭിച്ചത്. ഈ സാഹചര്യത്തില്‍ നഗരത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

അവധിയില്‍ പോയ എല്ലാ പോലീസ് ഓഫീസര്‍മാരെയും തിരികെ വിളിപ്പിച്ചു. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്താന്‍ സാദ്ധ്യതയുള്ളതിനാല്‍ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലെല്ലാം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, ബാന്ദ്ര ചര്‍ച്ച്‌ഗേറ്റ് സ്റ്റേഷന്‍, കുര്‍ള സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. 3000 റെയില്‍വേ ഓഫീസര്‍മാരെ കൂടി ഇന്ന് വിന്യസിച്ചു. മുംബൈ, ദാദര്‍, എന്നീ പ്രദേശങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button