KozhikodeKeralaNattuvarthaLatest NewsNews

എസ്ഐയെ ആക്രമിച്ചിട്ട് ഒളിവിൽ പോയ ആൾ പിടിയിൽ

മാറാട് ഗോതീശ്വരം ബീച്ച്, പിണ്ണാണത്ത് രജീഷ്കുമാറി (49)നെയാണ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: മാറാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച ​ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ഒരാൾ പിടിയിൽ. മാറാട് ഗോതീശ്വരം ബീച്ച്, പിണ്ണാണത്ത് രജീഷ്കുമാറി (49)നെയാണ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

മാറാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ എം സി ഹരീഷിനെയും പട്രോളിങ് ഡ്യൂട്ടിയിൽ ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ച ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്. കഴിഞ്ഞ 28ന് രാത്രി 11ന് ഗോതീശ്വരം ബീച്ചിൽ ആണ് കേസിനാസ്പദമായ സംഭവം.

Read Also : അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റുന്നു : ചൈനയ്ക്ക് ഇന്ത്യയുടെ കർശനമായ താക്കീത്

വ്യാഴാഴ്ച പുലർച്ചെ മാറാട് ഇൻസ്പക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.

സ്റ്റേഷനിലെ എസ്ഐമാരായ ഹരീഷ്, ശശികുമാർ, എഎസ്ഐ. ശൈലേന്ദ്രൻ, സിപിഒമാരായ സപ്ത സ്വരൂപ്, ജാങ്കിഷ്, ഷിനോജ്, ധന്യശ്രീ, സ്ട്രൈക്കർ ഫോഴ്സും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button