തിരുവനന്തപുരം: തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി കൊണ്ടു വന്ന മയക്കുമരുന്നുകള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. 1.540 കിലോ കഞ്ചാവ്, 12 ഗ്രാം ഹാഷിഷ് ഓയില്‍, 0.130 മില്ലി ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പ്, 0.540 എം.ജി എം.ഡി.എം.എ, 1.271 ഗ്രാം മയക്കുഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
ഇവ വില്പനക്കായി കൊണ്ടുവന്ന കരകുളം മുല്ലശ്ശേരി മുണ്ടൂര്‍ അതുല്യ ഗാര്‍ഡന്‍സില്‍ ശരത്തിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ വി.ജി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ശരത് പിടിയിലായത്.
Read Also : പ്രതിനിധികള്‍ തമ്മില്‍ വാക്കുതര്‍ക്കം: സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ സമ്മേളനം നിര്‍ത്തിവെച്ചു
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ക്കായാണ് മയക്കുമരുന്നുകള്‍ സൂക്ഷിച്ചിരുന്നതെന്നാണ് ഇയാള്‍ മൊഴി നല്കി. അസിസ്റ്റന്റ് ഏക്സൈസ് ഇന്‍സ്പെക്ടര്‍ രതീഷ്, പ്രിവന്റീവ് ഓഫിസര്‍ എന്‍.വി. പത്മകുമാര്‍, സി.ഇ.ഒമാരായ ശരത്, അരുണ്‍ സേവ്യര്‍, ജയശാന്ത്, ആശ എന്നിവർ പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments