ആലപ്പുഴ: സമ്മേളന പ്രതിനിധികള്‍ ചേരിതിരിഞ്ഞ് വാക്കുതര്‍ക്കത്തിൽ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ സമ്മേളനം നിര്‍ത്തിവെച്ചു. മന്ത്രി സജി ചെറിയാനെയും പി പി ചിത്തരഞ്ജന്‍ എംഎല്‍എയെയും അനുകൂലിക്കുന്നവര്‍ തമ്മിലായിരുന്നു തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത്.
പി പി ചിത്തരഞ്ജനെതിരെ വ്യക്തിഹത്യ നടന്നെന്ന ആരോപണമാണ് തർക്കത്തിലേക്ക് നയിച്ചത്. തുടർന്ന് സമ്മേളനം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.പുതിയ സാഹചര്യത്തില്‍ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്നാണ് റിപ്പോർട്ട്. സർക്കാരിനെതിരെയും പൊലീസിനെതിരെയും സമ്മേളനത്തില്‍ വിമർശനമുയർന്നു.
Read Also : ‘നന്നായി ജീവിച്ചുകാണിച്ചുകൊടുക്കും’: അനുപമയും അജിത്തും വിവാഹിതരായി
സംസ്ഥാനത്ത് ഭരണം നടക്കുന്നു എന്ന തോന്നൽ മാത്രമേയുള്ളു എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വിമർശനം. സംസ്ഥാനത്തെ പോലീസ് സംവിധാനം നിഷ്ക്രിയാവസ്ഥയിലാണെന്നും ചില പ്രതിനിധികൾ ആരോപിച്ചു.
Post Your Comments