Latest NewsIndiaNews

വസീം റിസ്‌വിയുടെ ‘മുഹമ്മദ്’ എന്ന പുസ്തകം നിരോധിക്കില്ല, എല്ലാ കോപ്പികളും നശിപ്പിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

ഖ്‌നൗ: ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുധര്‍മം സ്വീകരിച്ച മുൻ ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്‌വിയുടെ ‘മുഹമ്മദ്’ എന്ന പുസ്തകം നിരോധിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. പുസ്തകത്തിന്റെ വിറ്റഴിച്ചതും വിൽക്കാനുള്ളതുമായ എല്ലാ കോപ്പികളും നശിപ്പിക്കണമെന്ന ഹർജിയാണ് കോടതി തള്ളിയത്. ഇസ്‌ലാം, ഖുറാൻ, മുഹമ്മദ് നബി എന്നിവയ്‌ക്കെതിരായ പരാമർശങ്ങൾ പുസ്തകത്തിൽ ഉണ്ടെന്ന് വാദിച്ചായിരുന്നു വസീം റിസ്‌വി എഴുതിയ മുഹമ്മദ് എന്ന പുസ്തകം നിരോധിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.

റിസ്‌വി ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ചെയ്യാതിരിക്കാൻ 2,05,00,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖമർ ഹസ്‌നൈൻ ആണ് കേസ് ഫയൽ ചെയ്തത്. എന്നാൽ, ഖമർ ഹസ്‌നൈന്റെ ഹർജി കോടതി തള്ളുകയായിരുന്നു. അച്ചടിയിലുള്ള പുസ്തകങ്ങൾ തിരിച്ചുവിളിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വസീം റിസ്‌വി ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ ഇനി നടത്താൻ പാടുള്ളതല്ലെന്നും ഇത്തരം പുസ്തകങ്ങൾ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ഉത്തരവ് ഇടണമെന്ന ഹർജി സ്യൂട്ട് ജസ്റ്റിസ് സഞ്ജീവ് നരുലയുടെ സിംഗിൾ ജഡ്ജി ബെഞ്ച് തള്ളി.

Also Read:കുറുക്കൻ മൂലയിലെ ഷിബുവിനെ ടൊവിനോയ്ക്ക് കൊല്ലാൻ സാധിച്ചില്ല, അയാൾ തിരുവനന്തപുരത്ത് ആശ്രമം തുടങ്ങി: ട്രോളി സോഷ്യൽ മീഡിയ

‘സിപിസിയുടെ (സിവിൽ പ്രൊസീജ്യർ കോഡ്) സെക്ഷൻ 91 പ്രകാരം നൽകിയിരിക്കുന്ന മറ്റ് ആവശ്യകതകൾക്കൊപ്പം, അത്തരം നിരോധന ആവശ്യങ്ങൾക്ക്, അഡ്വക്കേറ്റ് ജനറൽ ഫയൽ ചെയ്തില്ലെങ്കിൽ, കോടതിയുടെ അനുമതിയോടെ രണ്ടോ അതിലധികമോ വ്യക്തികൾ ഫയൽ ചെയ്യണം. ഈ വ്യവസ്ഥയ്ക്ക് കീഴിൽ, ഒരു കക്ഷിക്ക് ഒരു നിയമവിരുദ്ധ പ്രവൃത്തിക്ക് കോടതിയെ സമീപിക്കാൻ കഴിയുമെങ്കിലും തൽക്ഷണ കേസിൽ അത്തരം ഹർജികളൊന്നും കാണുന്നില്ല’, കോടതി അഭിപ്രായപ്പെട്ടു. ഈ കേസ് കോടതിയിൽ കൊണ്ടുവരാൻ ഹരജിക്കാരന് നിയമപരമായ അവകാശമില്ലെന്ന് നിരീക്ഷിച്ച് കോടതി ഹർജി തള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button