ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസ് ബൗളര്‍ മുഹമ്മദ് ഷമി സ്വന്തം രാജ്യത്തിനായി പോരാടാനായി ഇറങ്ങിയത് ശ്വാതടസത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മകള്‍ ഐ.സിയുവിവില്‍ കിടക്കുമ്പോള്‍. പോരാട്ടത്തിനൊടുവില്‍ ഇന്ത്യ വിജയം കരസ്ഥമാക്കിയപ്പോള്‍ ആര്‍പ്പുവിളിയും കരഘോഷവും ഇന്ത്യക്കു മാത്രമായിരുന്നില്ല അത് മുഹമ്മദ് ഷമിയ്ക്കും കൂടിയുള്ളതായിരുന്നു
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ന്യൂസിലാന്റിനെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിലാണ് സംഭവം. മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യന്‍ വിജയത്തില്‍ മുഹമ്മദ് ഷമിയുടെ പങ്ക് സുപ്രധാനമായിരുന്നു. ആറ് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി ഇന്ത്യന്‍ ജയത്തിലെ താരമായിരുന്നു. എന്നാല്‍ മത്സരശേഷം സ്വന്തം ടീമിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാതെ ഷമി പാഞ്ഞത് ആശുപത്രിയിലേക്കാണ്. അവിടെ 14 മാസം പ്രായമുള്ള മകള്‍ ഐറ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കടുത്തപനിയും ശ്വാസതടസ്സവും കാരണം ആശുപത്രിയിലാക്കിയ ഐറയെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
മത്സരത്തിനിടക്കാണ് സ്വന്തം മകള്‍ ആശുപതിയിലാണെന്ന കാര്യം ഷമിയെ ബന്ധുക്കള്‍ അറിയിക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിലെല്ലാം മകളെ കാണാനായി മത്സരശേഷം ആശുപത്രിയിലേക്ക് വരാറുണ്ടായിരുന്നു. എന്നാല്‍ മകള്‍ ആശുപത്രിയിലായിട്ടും ഷമി മത്സരത്തിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഷമിയുടെ തീരുമാനത്തിന് പിന്തുണയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
Post Your Comments