കൊച്ചി: ഉരുൾപൊട്ടലിൽ വീടും, സ്വത്തുക്കളും നഷ്ടപ്പെട്ട മുഹമ്മദിന് സഹായവുമായി ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ രംഗത്ത്. മുഹമ്മദിന് അഞ്ച് ലക്ഷം രൂപ ഉണ്ണി നൽകി.
ALSO READ: ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
ദൃശ്യമാധ്യമങ്ങളിലൂടെയാണ് ഉണ്ണിയും മുഹമ്മദിന്റെ ദുരവസ്ഥ അറിയുന്നത്. മുഹമ്മദ് മാധ്യമ പ്രവർത്തകയുടെ മുന്നിൽ പൊട്ടിക്കരയുന്ന വിഡിയോ ഈ പ്രളയകാലത്തെ നൊമ്പരകാഴ്ചകളിലൊന്നായിരുന്നു.
ALSO READ: അഭിമാനകരമായ നേട്ടം സ്വന്തമാക്കി കേരള പോലീസ്
സഹദ് മേപ്പടി എന്ന ആളാണ് ഈ നല്ല വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചതും. വീട് പൂർണമായി തകർന്ന അദ്ദേഹത്തിന്റെ അസാനിധ്യത്തിൽ സുഹൃത്തുക്കൾ മുഖാന്തരമായിരുന്നു തുക കൈമാറിയത്.
സഹദിന്റെ കുറിപ്പ്
ഇന്ന് നമ്മുടെ പഞ്ചായത്തിൽ നടന്ന സന്തോഷകരമായ ഒരു ചടങ്ങിന് ഞാൻ സാക്ഷിയായി. ഉരുൾപൊട്ടലിൽ വീട് പൂർണമായി തകർന്ന കിളിയൻകുന്നത് വീട്ടിൽ മുഹമ്മദ് ഇക്കയ്ക് സിനിമ താരം ഉണ്ണി മുകുന്ദൻ സഹായമായി നൽകിയ 5 ലക്ഷം രൂപ കൈമാറുന്ന ചടങ്ങായിരുന്നു അത്. അദ്ദേഹത്തിന്റെ അസാനിധ്യത്തിൽ സുഹൃത്തുക്കൾ മുഖാന്തരമായിരുന്നു തുക കൈമാറിയത്.
ടി.വി ചാനലിൽ മുഹമ്മദ് ഇക്ക തന്റെ അവസ്ഥ വിഷമത്തോടെ വിവരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഉണ്ണി മുകുന്ദൻ ഇക്കയെ സഹായിക്കാൻ മുന്നോട്ട് വരികയായിരുന്നു.സുഹൃത്തുക്കൾ തുക കൈമാറിയ ശേഷം ഉണ്ണി മുകുന്ദൻ ഇക്കയുമായി ഫോണിൽ സംസാരിച്ചു.
പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ , വാർഡ് മെംബർ ചന്ദ്രൻ, എട്ടാം വാർഡ് മെംബർ സലാം, ഉണ്ണിയുടെ സുഹൃത്തുക്കളായ ശ്യാം വയനാട് , സൂരജ് വയനാട് , വിഷ്ണു കോഴിക്കോട് , മിഥുൻ കോഴിക്കോട് , രജീഷ് കന്മനം എന്നിവർ ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയായി.
Post Your Comments