KollamKeralaNattuvarthaLatest NewsNews

പശു മാത്രമല്ല ആടും എരുമയും ഒട്ടകവും പാല് തരുന്നുണ്ട്, പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യക്കാകെ അപമാനകരം:എസ് രാമചന്ദ്രൻള്ള

കൊട്ടാരക്കര: പശു ഭാരതീയർക്ക് അഭിമാനമാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തെ വിമർശിച്ച് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻപിള്ള. പശു പരിശുദ്ധയാണ്, ഗോ മാതാവാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നതെന്നും ഇത് ആധുനിക ലോകത്തിന് തന്നെ അപമാനകരമാണെന്നും കൊട്ടാരക്കരയിൽ നടക്കുന്ന സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.

‘പശു മാത്രമേ പാൽ തരുന്നതായുള്ളോ? ആടുണ്ട്, എരുമയുണ്ട്, ഒട്ടകമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒന്നിന് പുറകേ ഒന്നായി ഗോ സംരക്ഷണ നിയമങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുകയാണ്.രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യക്കാകെ അപമാനകരമാണ്. ഓരോ പ്രതീകങ്ങളെയും എടുത്ത് വർഗീയ വികാരം ആളിക്കത്തിക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. ഇതിന് സമാനമായി കളളക്കഥകളാണ് പ്രചരിപ്പിക്കുന്നത്. പുഷ്പക വിമാനവും മനുഷ്യന്റെ ഉടലും ആനയുടെ തലയുമായി ഗണപതിയുമൊക്കെ ഇതിന് തെളിവാണ്.’ എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.

സ് രാമചന്ദ്രൻപിളള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button