KollamLatest NewsKeralaNattuvarthaNews

മനുഷ്യന്റെ ഉടലും ആനയുടെ തലയുമായി ഗണപതിയും പുഷ്പക വിമാനവും കള്ളക്കഥ: വർഗീയ വികാരം ആളിക്കത്തിക്കാൻ ആർഎസ്എസ് ബിജെപി ശ്രമം

കൊട്ടാരക്കര: മനുഷ്യന്റെ ഉടലും ആനയുടെ തലയുമായി ഗണപതിയും പുഷ്പക വിമാനവും കള്ളക്കഥകളാണെന്നും ഓരോ പ്രതീകങ്ങളെയും എടുത്ത് വർഗീയ വികാരം ആളിക്കത്തിക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും സിപിഎം പിബി അംഗം എസ് രാമചന്ദ്രൻപിള്ള. ഇതിന് സമാനമായി കളളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും രാമചന്ദ്രൻപിള്ള ആരോപിച്ചു.

പശു പരിശുദ്ധയാണ്, ഗോ മാതാവാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നതെന്നും ഇത് ആധുനിക ലോകത്തിന് തന്നെ അപമാനകരമാണെന്നും എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. ‘പശു മാത്രമേ പാൽ തരുന്നതായുള്ളോ? ആടുണ്ട്, എരുമയുണ്ട്, ഒട്ടകമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒന്നിന് പുറകേ ഒന്നായി ഗോ സംരക്ഷണ നിയമങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യക്കാകെ അപമാനകരമാണ്. ‘ എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button