തൃശൂർ: കണ്ണാറയിലെ ഉരപ്പൻപാറയിൽ സഹോദരങ്ങൾ ഒഴുക്കിൽപെട്ടു. ഒഴുക്കിൽ പെട്ടതിനെ തുടർന്ന് ഒരാൾ മരിച്ചു. 12 വയസുകാരൻ ഡയാൻ ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന റയാൻ (6) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒഴുക്കിൽപെട്ട ഇരുവരെയും കരയ്ക്കെത്തിച്ച് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനായെങ്കിലും ഒരാൾ മരിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.
Post Your Comments