Latest NewsUAENewsInternationalGulf

അബുദാബിയിൽ ജനന സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിലൂടെ

അബുദാബി: അബുദാബിയിൽ ജനന സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിലൂടെ ലഭിക്കും. ജനന സർട്ടിഫിക്കറ്റിന് സർക്കാർ സേവന പ്ലാറ്റ്‌ഫോമായ താം വഴി അപേക്ഷിക്കണമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വന്നു. കുട്ടി ജനിച്ചാൽ രക്ഷിതാക്കളുടെ മൊബൈലിൽ ലഭിക്കുന്ന സന്ദേശത്തിലുള്ള ലിങ്കിൽ പ്രവേശിച്ച് പേരും വിശദാംശങ്ങളും നൽകി ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഫീസ് അടച്ചാൽ ഓൺലൈനിൽ തന്നെ ജനന സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ ശക്തമായ നടപടി: 48 മണിക്കൂറിനിടെ 9 ഭീകരരുടെ തലയറുത്ത് സൈന്യം

മുൻപ് ജനിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റിനും അപേക്ഷ നൽകാം. കുട്ടി ജനിച്ച് 30 ദിവസത്തിനകം ജനന സർട്ടിഫിക്കറ്റ് സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. 700 സർക്കാർ സേവനങ്ങളാണ് താം പോർട്ടലിൽ ലഭിക്കുന്നത്.

Read Also: പ്രതിനിധികള്‍ തമ്മില്‍ വാക്കുതര്‍ക്കം: സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ സമ്മേളനം നിര്‍ത്തിവെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button