Latest NewsInternational

പാകിസ്ഥാനിൽ ഭീകരാക്രമണം : നാല് മരണം, നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നടന്ന ഭീകരാക്രമണത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലൂചിസ്താനിലെ തെക്ക് പടിഞ്ഞാറൻ പ്രദേശത്താണ് സ്ഫോടനമുണ്ടായത്.

ഈ പ്രദേശത്ത് ഇസ്ലാമിക കോൺഗ്രസ് പാർട്ടി കോൺഫറൻസ് നടത്തുകയായിരുന്നു. ഇതിനു ശേഷം പ്രവർത്തകർ പിരിഞ്ഞു പോകുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. 1.5 കിലോയോളം ഭാരമുള്ള സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു.

ഈ ആക്രമണത്തിന് പിന്നിൽ ഭീകരരാണെന്ന് പാക് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെന്ന് അധികാരികൾ അറിയിച്ചു. രാഷ്ട്രീയ മതസംഘടനകൾ തമ്മിൽ ഉണ്ടാകുന്ന സംഘർഷങ്ങളാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button