വഴക്കിനിടയില്‍ കത്തി കൊണ്ട് കുത്തി, മരിച്ചുവെന്ന് തോന്നിയതോടെ തീകൊളുത്തി: കുറ്റം സമ്മതിച്ച് സഹോദരി

കൊച്ചി: പറവൂരിലെ വിസ്മയയുടെ കൊലപാതകത്തില്‍ പ്രതിയായ ഇളയ സഹോദരി ജിത്തു (22) പിടിയില്‍. കാക്കനാട് നിന്നാണ് ജിത്തുവിനെ പോലീസ് പിടികൂടിയത്. വഴക്കിനിടയില്‍ കത്തികൊണ്ട് വിസ്മയയെ കുത്തുകയായിരുന്നുവെന്നും മരിച്ചുവെന്ന് തോന്നിയതിനാലാണ് തീകൊളുത്തിയതെന്നും കുറ്റം സമ്മതിച്ചുകൊണ്ട് ജിത്തു മൊഴി നല്‍കി. കൃത്യത്തിന് തനിക്കാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ജിത്തു പോലീസിനോട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പറവൂര്‍ പെരുവാരം പനോരമ നഗറില്‍ ശിവാനന്ദന്റെയും ജിജിയുടെയും മകളായ വിസ്മയയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ സഹോദരി ജിത്തുവിനെ കാണാതാവുകയും ചെയ്തിരുന്നു. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികൾ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.

കേന്ദ്രത്തിൽ അധികാരം കൈയിലുള്ള ആര്‍എസ്എസ് മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: കോടിയേരി

പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. തീപിടിച്ച് വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായി കത്തിയിരുന്നു. അതില്‍ ഒന്നില്‍ നിന്നാണ് വിസ്മയയുടെ മൃതദേഹം കണ്ടെത്തിയത്. ജിത്തു കഴിഞ്ഞ കുറച്ചുനാളുകളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായും നേരത്തെ ശിവാനന്ദനെ വീട്ടില്‍ പൂട്ടിയിട്ടശേഷം ജിത്തു വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായും റിപ്പോർട്ടുണ്ട്.

Share
Leave a Comment