മുംബൈ: 2021 അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ഇന്ത്യന്‍ നായകനും ബാറ്റിംഗ് വിസ്മയയുവമായ വിരാട് കോഹ്ലിയെ പിന്നിലാക്കി രോഹിത് ശര്‍മ്മയും യുവതാരം ഋഷഭ് പന്തും ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയും ആദ്യ അഞ്ചില്‍ എത്തിയിട്ടുണ്ട്. 2021 ല്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടിയതാരം ഇംഗ്ലണ്ടിന്റെ നായകന്‍ ജോ റൂട്ടാണ്.
ഈ വര്‍ഷം 15 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 61 ശരാശരിയില്‍ 1708 റണ്‍സ് നേടിയിരുന്നു. ഈ വര്‍ഷം ആറ് സെഞ്ച്വറികളാണ് റൂട്ട് നേടിയത്. 2021 ല്‍ 1000 ടെസ്റ്റ് റണ്‍സ് നേടിയ ഏകയാളും റൂട്ടായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ ശക്തമായ പ്രകടനമികവ് ഉണ്ടായിട്ടും ടീമിന് മികച്ച രീതിയില്‍ പ്രകടനം നടത്താനായില്ല. 15 മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് ആകെ ജയിക്കാനായത് നാലു മത്സരങ്ങളില്‍ മാത്രമായിരുന്നു.
Read Also:- നാലാമത്തെ വാഹനത്തിന്റെ ലോഞ്ചിങ് നടത്താനൊരുങ്ങി കിയ
ഇന്ത്യന്‍ ബാറ്റ്സ്മാൻമാരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുകള്‍ നേടിയ ആദ്യ അഞ്ചുപേരില്‍ മൂന്ന് ഇന്ത്യാക്കാരുണ്ട്. രോഹിത് ശര്‍മ്മയാണ് ഏറ്റവും മികച്ച ഇന്ത്യൻ താരം. 906 റണ്‍സാണ് ഈ വര്‍ഷം രോഹിത് ശര്‍മ്മ നേടിയത്. 47.68 ശരാശരിയിലായിരുന്നു രോഹിത് ശര്‍മ്മ ജോ റൂട്ടിന് തൊട്ടുപിന്നിലെത്തിയത്. തൊട്ടു പിന്നില്‍ ഋഷഭ് പന്തും ചേതേശ്വര്‍ പൂജാരയും നാലും അഞ്ചും സ്ഥാനത്തുണ്ട്.
Post Your Comments