മുംബൈ: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ കഴിഞ്ഞ ആഴ്ചയാണ് കാരെൻസ് എംപിവിയെ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വാഹനത്തിന്‍റെ ആഭ്യന്തര, കയറ്റുമതി ആവശ്യങ്ങൾക്കായിട്ടുള്ള ഏക നിർമ്മാണ കേന്ദ്രവും ഇന്ത്യയായിരിക്കും. കിയയുടെ ഇന്ത്യയിലെ നാലാമത്തെ ഉൽപ്പന്നമാണിത്. വാഹനം അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ലോഞ്ച് ചെയ്തേക്കും. കാരന്‍സിനായി കിയ വളരെ സവിശേഷമായ ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
ഹ്യുണ്ടായ് അൽകാസറിന് സമാനമായ ക്രെറ്റ/സെൽറ്റോസ് പ്ലാറ്റ്‌ഫോമിന്റെ സ്ട്രെച്ച്ഡ് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് കിയ കാരൻസ് വിപണിയിൽ .അവതരിപ്പിക്കുന്നത്. അളവനുസരിച്ച്, കാരന്‍സിന് 4,540mm നീളവും 1,800mm വീതിയും 1,700mm ഉയരവും 2,780mm വീൽബേസുമുണ്ട്. സെൽറ്റോസുമായി താരതമ്യപ്പെടുത്തുമ്പോൾ, കാരെൻസിന് 225 എംഎം നീളവും 80 എംഎം ഉയരവും 160 എംഎം വീൽബേസും കൂടുതലുണ്ട്.
Read Also:- ദിവസവും നിലക്കടല കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ..!!
എന്നാൽ ശ്രദ്ധിക്കേണ്ട രസകരമായ കാര്യം അൽകാസറിനേക്കാൾ നീളവും വീതിയും ഉയരവുമുള്ളതാണ്, അത് 4,500 എംഎം നീളവും 1,790 എംഎം വീതിയും 1,675 എംഎം ഉയരവുമാണ്. വീൽബേസ് പോലും അൽകാസറിന്റെ 2,760 മില്ലീമീറ്ററിനേക്കാൾ വലുതാണ്. ഈ സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയ വീൽബേസ് കാരൻസിനുണ്ട്. ഇത് ടൊയോട്ട ഇന്നോവ ക്രിസ്‌റ്റയെക്കാളും 30 എംഎം അധിക നീളമുള്ളതാണ്.
Post Your Comments