ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരനെ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളെ വധിച്ച് സൈന്യം. കുല്‍ഗാമിലാണ് സൈന്യവും ഭീകരരും തമ്മില്‍ ആദ്യം ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്.
Read Also : വഴിയില്‍ തടഞ്ഞുവെച്ച് പതിനൊന്ന് വയസുകാരനെ മര്‍ദ്ദിച്ചു: ചോദ്യം ചെയ്ത ബന്ധുക്കളെ വീട്ടില്‍ കയറി ആക്രമിച്ചു
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരനാണെന്ന് സൈന്യം അറിയിച്ചു. രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടന്നത് അനന്തനാഗിലാണ്. സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെയാണ് ഇവിടെ വധിച്ചത്.
കൊല്ലപ്പെട്ട ഭീകരില്‍ നിന്നും നിരവധി ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു. ഏറ്റുമുട്ടലിനിടെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ഏറ്റുമുട്ടല്‍ നടന്ന പ്രദേശങ്ങളില്‍ സൈന്യത്തിന്റെ തെരച്ചില്‍ തുടരുകയാണ്.
Post Your Comments