കൊച്ചി: സർവ്വകലാശാല ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ല എന്ന ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പദവി ഏറ്റെടുക്കില്ല എന്നുപറയാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും ഗവര്‍ണര്‍ നിയമത്തിനും വിമര്‍ശനത്തിനും അതീതനായ ആള്‍ അല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. ഗവര്‍ണര്‍ പദവി ഏറ്റെടുക്കാത്തത് നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ഇടപെടലുകൾ ഉള്ളതിനാൽ കാലാവധി അവസാനിച്ചാൽ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു. സർവ്വകലാശാലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിരുന്നു.
Post Your Comments