ThiruvananthapuramKeralaNattuvarthaLatest NewsNews

മൾട്ടി ലെവൽ മാർക്കറ്റിംഗ്: ജനങ്ങളെ പറ്റിക്കാനുള്ളതാണെന്ന സാമാന്യബുദ്ധി വേണം, വിലക്ക്​ കർശനമാക്കുമെന്ന് കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: മൾട്ടി ലെവൽ മാർക്കറ്റിംഗ്​ മണി ചെയിൻ രൂപത്തിലുള്ളതാണെന്നും ഇത്തരം കാര്യങ്ങൾക്ക്​ ജനങ്ങൾ ആരും പോകരുതെന്നും സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. ഡയറക്​ട്​ സെല്ലിങ്ങിന്‍റെ മറവിൽ മൾട്ടി ലെവൽ മാർക്കറ്റിംഗ്​ നടത്തുന്നത്​ വിലക്കി കേന്ദ്ര സർക്കാർ ഡിസംബർ 28ന്​ പുറത്തിറക്കിയ വിജ്ഞാപനം സംസ്ഥാന സർക്കാർ കർശനമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

‘അമിതലാഭം ഉണ്ടാകുമെന്ന്​ പറയുന്ന ഇത്തരം പദ്ധതികളെല്ലാം ജനങ്ങളെ പറ്റിക്കാനുള്ളതാണെന്ന സാമാന്യബുദ്ധി വേണം. ഇത്തരത്തിലുള്ള കുറെ കമ്പനികൾ വെട്ടിക്കുന്നത്​ ആട്​, തേക്ക്​, മാഞ്ചിയം തൊട്ടേ നമ്മൾ കേൾക്കുന്നതാണ്​. 1000 രൂപ ഒരു മാഞ്ചിയത്തിന്​ നിക്ഷേപിച്ചാൽ പത്തു വർഷം കഴിഞ്ഞ് ലക്ഷം കിട്ടുമെന്ന്​ പറയുന്നതുപോലെ ത​ന്നെയാണിതും’. ബാലഗോപാൽ പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഡയറക്​ട്​ ​സെല്ലിങ്​ മറയാക്കി ആളുകളെ കണ്ണിചേർത്ത്​ വിവിധ തട്ടുകളിലാക്കി പ്രവർത്തിക്കുന്ന മൾട്ടി ലെവൽ നെറ്റ്​വർക്​ മാർക്കറ്റിംഗിന്​ വില​ക്കേർ​പ്പെടുത്തിയിരുന്നു​. ഇത്തരത്തിലുള്ള നിരവധി കമ്പനികൾ കേരളത്തിൽ പ്രവർത്തിക്കുന്ന കാര്യം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാപനം സംസ്ഥാനത്തെ വിവിധ വകുപ്പുകൾ ചേർന്ന്​ കർശനമായി നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.​

shortlink

Related Articles

Post Your Comments

Related Articles


Back to top button