ഒമിക്രോൺ : ജാഗ്രത കൈവിടരുത്, രണ്ട് ഡോസ് വാക്‌സിനെടുത്തവർ കൂടുതൽ സുരക്ഷിതരെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ

ന്യൂഡൽഹി: ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് ഏക പോംവഴിയെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രഗവേഷണവിഭാഗം മേധാവി ഡോ. സൗമ്യ സ്വാമിനാഥൻ. ഒമിക്രോൺ കോവിഡ് വകഭേദത്തിന്റെ ഏറ്റവും വേഗതയേറിയ വ്യാപന ശേഷിയാണ് കാണിക്കുന്നത്. ഇത് വാക്‌സിനെടുത്തവരെയും അല്ലാത്തവരെയും ബാധിക്കുകയാണ്.
എന്നാൽ, വാക്‌സിനെടുത്തവർക്ക് ഒമിക്രോൺ ബാധിക്കുന്നുണ്ടെങ്കിലും ഡെൽറ്റ ബാധിച്ചപോലെ മാരകമാവുന്നില്ല. വെന്റിലേറ്ററിലേക്ക് പോകുന്ന രോഗികളുടെ എണ്ണം വളരെ കുറയുന്നു എന്നതാണ് അനുഭവമെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

Read Also  :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം : യുവാവ്​ പിടിയിൽ

ഒമിക്രോൺ ശക്തിപ്രാപിക്കുമെന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തെ എല്ലാ ജനങ്ങളും അതിവേഗം രണ്ട് ഡോസ് വാക്‌സിനുകളുമെടുത്ത് പ്രതിരോധം ഉറപ്പുവരുത്തുക തന്നെവേണം. ഒപ്പം ജനങ്ങളിലെ പൊതു പ്രതിരോധ ശേഷിയുടെ കാര്യത്തിൽ രാജ്യങ്ങൾ കൂടുതൽ ജാഗ്രതപുലർത്തണമെന്നും സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.

Share
Leave a Comment