ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ കലാപസമാനമായ അന്തരീക്ഷം സൃഷ്ടിച്ച സമാജ്‌വാദി പാർട്ടി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന റാലിക്കിടെ സമാധാനപരമായ അന്തരീക്ഷം തകർക്കുക എന്ന ഉദ്ദേശത്തോടെ കാർ തകർത്തും പോസ്റ്റർ കത്തിച്ചും മനഃപൂർവം പ്രശ്‌നങ്ങളുണ്ടാക്കിയ അഞ്ച് സമാജ്‌വാദി പാർട്ടി നേതാക്കളെയാണ് പോലീസ് പിടികൂടിയത്.
മോദിയുടെ ചിത്രമുള്ള പോസ്റ്റർ കത്തിച്ചും കാർ തകർത്തും ഇവർ റാലിക്കിടെ സംഘർഷമുണ്ടാക്കുകയായിരുന്നു. മുലായം സിംഗ് യൂത്ത് ബ്രിഗേഡ് വക്താവായ സുകാന്ത് ശർമ, സമാജ്‌വാദി വിദ്യാർത്ഥി സംഘടനയുടെ ദേശീയ സെക്രട്ടറി സച്ചിൻ കേശർവാണി, യൂത്ത് ബ്രിഗേഡ് സിറ്റി സെക്രട്ടറിമാരായ അഭിഷേക് റാവത്ത്, നിതീഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കോൺഗ്രസ് ഭരണത്തിലേറിയൽ ഒരാഴ്ചയ്ക്കകം മതപരിവർത്തന നിരോധന ബിൽ പിൻവലിക്കും: സിദ്ധരാമയ്യ
ഇവർ പ്രധാനമന്ത്രിയുടെ റാലിക്കിടെ കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെയും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്. റാലിക്കിടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പായിരുന്നു സമാജ്‌വാദി പാർട്ടി പ്രവർത്തകരുടെ അക്രമം.
Post Your Comments