ബംഗളൂരു: കോൺഗ്രസ് ഭരണത്തിലേറിയാൽ ഒരാഴ്ചക്കകം മതപരിവർത്തന നിരോധന ബിൽ പിൻവലിക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. 2016ൽ കർണാടക നിയമ കമീഷൻ ചെയർമാൻ വിഎസ് മളീമതാണ് മതപരിവർത്തന നിരോധന ബില്ലിന്റെ കരട് രൂപം തയാറാക്കിയതെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഈ കരടു ബിൽ അന്നത്തെ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന എച്ച് ആഞ്ജനേയയുടെ മുന്നിലെത്തിയെന്നും എന്നാൽ ബില്ലിന്റെ വിവിധ വശങ്ങൾ പരിശോധിച്ചശേഷം ആ ഫയൽ ക്ലോസ് ചെയ്യാൻ ആഞ്ജനേയയോട് താൻ ആവശ്യപ്പെടുകയായിരുന്നു എന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
കാമുകിയുടെ മകളെ പ്രണയിച്ച യുവാവ് കാമുകിയെ കൊലപ്പെടുത്തി: സ്വത്തിനു വേണ്ടിയെന്ന് പോലീസ്
നിർബന്ധപൂർവമുള്ള മതപരിവർത്തനത്തെ താൻ എതിർക്കുന്നുണ്ടെന്നും നിർബന്ധ മതപരിവർത്തനത്തെ തടയാൻ ഭരണഘടനയിൽ നിലവിൽനിയമങ്ങളുണ്ടെന്നിരിക്കെ പിന്നെയെന്തിനാണ് സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു. അതേസമയം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് മതപരിവർത്തന നിരോധന ബില്ലിന്റെ കരട് തയാറാക്കിയതെന്നാണ് ബിജെപിയുടെ ആരോപണം.
Post Your Comments