ജനീവ: കൊറോണ വൈറസിന്റെ ഡെൽറ്റ, ഒമിക്രോൺ എന്നീ വകഭേദങ്ങൾ മൂലം രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ‘കോവിഡ് സുനാമി’ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. ആരോഗ്യ മേഖല വൻ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വാക്സിൻ സ്വീകരിക്കാത്തവരിലും വാക്സിൻ സ്വീകരിച്ചവരിലും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം ഒരിക്കൽ വന്നു പോയവരിലും കോവിഡ് സ്ഥിരീകരിക്കുന്നു. ഇനിയും മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ആഴ്ചയിൽ നിരവധി കോവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ, ഫ്രാൻസ് എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിനം കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. ഇന്ത്യയിൽ മുംബൈ, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നു. കേരളത്തിലെ അവസ്ഥയും അനുദിനം അപകടകരമാവുകയാണ്.
Post Your Comments