Latest NewsInternational

മനുഷ്യാവകാശ സംഘടനകൾക്ക് വിലക്ക് : റഷ്യക്കെതിരെ വിമർശനവുമായി ലോകരാഷ്ട്രങ്ങൾ

മോസ്കോ: റഷ്യയിൽ മനുഷ്യാവകാശ സംഘടനകൾക്ക് വിലക്കേർപ്പെടുത്തി സുപ്രീം കോടതി. മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ ഹ്യൂമൻ റൈറ്റ്സ് സെന്റർ പൂട്ടാനാണ് കോടതി ഉത്തരവ് നൽകിയത്. ഇതിനു മുൻപ് മെമ്മോറിയൽ ഇന്റർനാഷണൽ എന്ന മനുഷ്യാവകാശ സംഘടന കോടതി പൂട്ടിച്ചിരുന്നു.

റഷ്യയുടെ നീക്കത്തിനെതിരെ നിരവധി രാജ്യങ്ങളാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് അലക്സി നവൽനി ഉൾപ്പടെയുള്ളവരെ നിശബ്ദരാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ബ്രിട്ടണും യു.എസും പറഞ്ഞു. റഷ്യയുടെ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്തുന്ന സംഘടനയാണ് മെമ്മോറിയൽ ഹ്യൂമൻ റൈറ്റ്സ്.

ജോസഫ് സ്റ്റാലിന്റെ ഭരണത്തിന് കീഴിൽ നടന്നു കൊണ്ടിരുന്ന അനീതികൾ ഈ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ഇവ റിപ്പോർട്ട് ചെയ്തതിനാലാണ് മെമ്മോറിയൽ ഇന്റർനാഷണൽ ലോകത്തിന് മുൻപിൽ ശ്രദ്ധിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button