ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. ഏറ്റവും ഒടുവിലായി പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി രണ്ടു കോൺഗ്രസ് എംഎൽഎമാരും ഒപ്പം പ്രമുഖ ക്രിക്കറ്റ് താരം ദിനേശ് മോംഗിയയും ബിജെപിയിൽ ചേർന്ന വാർത്തയാണ് പുറത്തു വരുന്നത്. 1977 ൽ ചണ്ഡീഗഡിൽ ജനിച്ച ദിനേശ് മോംഗിയ 2001 -2007 കാലത്ത് ഇന്ത്യക്കായി 57 ഏകദിന മത്സരങ്ങളിൽ നിന്ന് 1230 റൺസ് നേടിയിട്ടുണ്ട്. സ്പിന്നറായ മോംഗിയ 14 വിക്കറ്റും നേടിയിട്ടുണ്ട്.
അതേസമയം ബിജെപിയിലേക്ക് രണ്ടു എംഎംഎമാർ കൂടി ചേർന്നിട്ടുണ്ട്. പഞ്ചാബിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ പ്രതാപ് ബജ്വയുടെ സഹോദരനും എംഎല്‍എയുമായി ഫത്തേ ജംഗ് സിംഗ് ബജ്വയാണ് ഇതില്‍ ഒരാള്‍. ഖാദിയനില് നിന്നുള്ള എംഎല്‍എയാണ് ഫത്തേ ജംഗ്. അടുത്തിടെ നടന്ന റാലിയില്‍ ഫത്തേ ജംഗ് സ്ഥാനാര്‍ഥിയാകുമെന്ന് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ധു പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടും ഇയാള്‍ പാര്‍ട്ടി വിട്ടതിന്റെ കാരണം വ്യക്തമല്ല.
ഹര്ഗോബിന്ദ്പുരില് നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ ബല്‍വീന്ദര്‍ സിംഗ് ലഡ്ഡിയാണ് ബിജെപിയിലേക്ക് കൂറുമാറിയ അടുത്തയാള്‍. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ റാണ ഗുര്‍മീത് സോധിയും കഴിഞ്ഞയാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു.ഇവര്‍ മൂന്ന് പേരും മുന്‍ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗിന്റെ വിശ്വസ്തരാണ്. എന്നാല്‍ അമരീന്ദര്‍ സിംഗിന്റെ പുതിയ സംഘടനയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന് പകരം അവര്‍ ബിജെപിയിലേക്കാണ് പോയത്.
Post Your Comments