MollywoodLatest NewsKeralaCinemaNewsEntertainment

‘എന്റെ വിഷമങ്ങൾ കേൾക്കുമ്പോൾ ദേഷ്യം വരും, എപ്പോഴും പിരിയാം പിരിയാം എന്ന് പറഞ്ഞുകൊണ്ടിരുന്നു’: വൈക്കം വിജയലക്ഷ്മി

വിവാഹമോചന വാർത്തകൾ സ്ഥിരീകരിച്ച് ഗായിക വൈക്കം വിജയലക്ഷ്മി. ശരിയാവില്ലെന്ന് മനസിലായി തന്നെയാണ് പിരിയുന്നതെന്നും ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നും വിജയലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞു. മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബർ 22നായിരുന്നു. വിവാഹത്തിന് ശേഷം ഒരു വർഷം മാത്രമാണ് ഒരുമിച്ച് താസമിച്ചതെന്നും മൂന്ന് വർഷമായി വേർപിരിഞ്ഞാണ് കഴിയുന്നതെന്നും ഗായിക പറയുന്നു.

Also Read:ആർഎസ്എസ്സുകാരിൽ പലര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം: കോടിയേരി ബാലകൃഷ്ണൻ

‘എന്റെ വിഷമങ്ങൾ കേൾക്കുമ്പോൾ അദ്ദേഹത്തിന് ദേഷ്യം വരും, എപ്പോഴും പിരിയാം പിരിയാം എന്ന് പറഞ്ഞുകൊണ്ടിരുന്നു. ചെറിയ കാരണങ്ങൾ മതി അങ്ങനെ പറയാൻ. വിവാഹം കഴിഞ്ഞ് ഒരു വർഷം ഒരുമിച്ച് താമസിച്ചു. പിന്നെ വേർപിരിഞ്ഞ് കഴിഞ്ഞു. ഒരു കൗൺസിലിംഗ് ഒക്കെ ഉണ്ടായിരുന്നു. ഒന്നും ഫലം കണ്ടില്ല. അങ്ങനെയാണ് പിരിയാമെന്ന് തീരുമാനിച്ചത്. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു’, ഗായിക പറയുന്നു.

ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോഴാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി പറയുന്നു. അച്ഛനും അമ്മയ്‌ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button