ന്യൂഡൽഹി: കോൺഗ്രസ് ഭരണമുള്ള അവശേഷിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ പഞ്ചാബിലും പാർട്ടിക്ക് കാലിടറുന്നു. പഞ്ചാബിൽ ബിജെപിക്ക് ഏക പ്രതിസന്ധിയായിരുന്നു കർഷക സമരം. എന്നാൽ അത് ഇല്ലാതായതോടെ മറ്റുപാർട്ടികളിൽ നിന്ന് നിരവധി പേരാണ് ബിജെപിയിലേക്ക് ഒഴുകുന്നത്. ഏറ്റവും ഒടുവിലായി പഞ്ചാബിൽ എംഎൽഎമാർ ഉൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നിട്ടുണ്ട്.
പഞ്ചാബിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ പ്രതാപ് ബജ്വയുടെ സഹോദരനും എംഎല്‍എയുമായി ഫത്തേ ജംഗ് സിംഗ് ബജ്വയാണ് ഇതില്‍ ഒരാള്‍. ഖാദിയനില് നിന്നുള്ള എംഎല്‍എയാണ് ഫത്തേ ജംഗ്. അടുത്തിടെ നടന്ന റാലിയില്‍ ഫത്തേ ജംഗ് സ്ഥാനാര്‍ഥിയാകുമെന്ന് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ധു പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടും ഇയാള്‍ പാര്‍ട്ടി വിട്ടതിന്റെ കാരണം വ്യക്തമല്ല.
ഹര്ഗോബിന്ദ്പുരില് നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ ബല്‍വീന്ദര്‍ സിംഗ് ലഡ്ഡിയാണ് ബിജെപിയിലേക്ക് കൂറുമാറിയ അടുത്തയാള്‍. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ റാണ ഗുര്‍മീത് സോധിയും കഴിഞ്ഞയാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു.ഇവര്‍ മൂന്ന് പേരും മുന്‍ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗിന്റെ വിശ്വസ്തരാണ്. എന്നാല്‍ അമരീന്ദര്‍ സിംഗിന്റെ പുതിയ സംഘടനയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന് പകരം അവര്‍ ബിജെപിയിലേക്കാണ് പോയത്.
ഇത് കൂടാതെ മുൻ എംപി രാജ് ദേവ് ഖൽസ, യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് പഞ്ചാബ് പ്രസിഡന്റ് ആയ കമൽ ബക്ഷി തുടങ്ങിയവരും ബിജെപിയിൽ ചേർന്നിട്ടുണ്ട്. അതേസമയം പഞ്ചാബിൽ മുഖ്യമന്ത്രിയാകാൻ എന്നുള്ള സിദ്ധുവിന്റെ മോഹത്തിന് കനത്ത തിരിച്ചടി നൽകി രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ലാതെ പ്രചാരണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments