ഇസ്ലാമാബാദ്: രണ്ട് അയൽ രാജ്യങ്ങളുടെ നിലപാടുകളും പാകിസ്ഥാന് അപകടമാണെന്ന് വാർത്താവിതരണ മന്ത്രി ഫവാസ് ചൗധരി. ഇന്ത്യയേയും അഫ്ഗാനിസ്ഥാനെയും വിമർശിച്ചു കൊണ്ട്, പാകിസ്ഥാനിന്റെ ഇടതു വശത്തും വലതു വശത്തും രണ്ടു ഭീകര രാഷ്ട്രങ്ങൾ വളർന്നിരിക്കുകയാണെന്നാണ് ചൗധരി കുറ്റപ്പെടുത്തിയത്. താലിബാനെ പൂർണമായി സഹായിക്കാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ, താലിബാന്റെ ചിന്താഗതി അപകടമാണെന്നും ഫവാസ് ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്ക് ഒറ്റക്ക് യാത്ര ചെയ്യാനോ സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകാനോ കഴിയില്ലെന്ന് പറയുന്നത് വലിയ പ്രശ്നമാണ്. താലിബാന്റെ പോലെ സമാനമായ ഒരു തീവ്രഹിന്ദു ചിന്താഗതി ഇന്ത്യയിലും വളർന്നു വരുന്നുണ്ട്. ഈ രണ്ട് ചിന്താഗതികൾക്കെതിരെയാണ് പാകിസ്ഥാൻ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാലങ്ങളായി നടക്കുന്ന ഈ പോരാട്ടങ്ങളിൽ തങ്ങൾക്ക് പരാജയങ്ങളും വിജയങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ, പോരാട്ടത്തിൽ പ്രതീക്ഷയുണ്ടെന്നും ഫവാദ് ചൗധരി വ്യക്തമാക്കി. മത തീവ്രവാദം കാരണം ഇന്ത്യ തകർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ, ഒരു കാരണവശാലും പാകിസ്ഥാൻ ഒരു മതരാഷ്ട്രമാകില്ലെന്നും, തങ്ങൾ ഇവിടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments