ഐഎസ്എല്ലില്‍ ഒഡീഷാ എഫ്സിക്കെതിരെ ഹൈദരാബാദ് എഫ്സിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഹൈദരാബാദിന്റെ ജയം. ഹൈദരാബാദിനായി ബെര്‍തലോമിയോ ഓഗ്ബച്ചേ ഇരട്ടഗോള്‍ നേടി. ഏഴ് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഇരുകൂട്ടര്‍ക്കും ആദ്യം ലഭിച്ചത് സെല്‍ഫ് ഗോളായിരുന്നു.
39-ാം മിനുട്ടില്‍ ബെര്‍തലോമിയോ ഓഗ്ബച്ചേ ഹെഡറിലൂടെ ഹൈദരാബാദിനെ മുന്നിലെത്തിച്ചു. 54-ാം മിനുട്ടില്‍ എഡ്യൂഗാര്‍ഷിയ ഹൈദരാബാദിന്റെ മൂന്നാം ഗോള്‍ നേടി. 60-ാം മിനുട്ടില്‍ അനികേത് ജാഥവ് നല്‍കിയ പന്ത് വലയിലെത്തിച്ച് ഓഗ്ബച്ചേ ഡബിള്‍ തികച്ചു. 72–ാം മിനിട്ടില്‍ ഒഡീഷ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി ജാവിയര്‍ സിവേരിയേ അഞ്ചാം ഗോളും നേടി.
Read Also:- ദക്ഷിണാഫ്രിക്കൻ പര്യടനം: ഇന്ത്യയുടെ ഏകദിന ടീം സെലക്ഷന്‍ നീട്ടിവെച്ചു
86-ാം മിനുട്ടില്‍ ജാവോ വിക്ടര്‍ പെനാള്‍ട്ടിയിലൂടെ ഹൈദരാബാദിന്റെ ഗോള്‍ പട്ടിക തികച്ചു. തകര്‍പ്പന്‍ ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഐഎസ്എല്ലില്‍ ഇന്ന് എടികെ മോഹന്‍ ബഗാന്‍ – എഫിസി ഗോവയെ നേരിടും. രാത്രി 7.30ന് ഫറ്റോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം.
Post Your Comments