Latest NewsNewsInternational

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ നായകന്മാരാക്കി വാഴ്ത്തിയെന്ന് ആരോപണം: പള്ളി അടച്ചുപൂട്ടി ഫ്രാന്‍സ്

ബ്യൂവൈസ്: ജിഹാദിനെ പിന്തുണച്ച് പ്രബോധനം പുറപ്പെടുവിച്ചുവെന്ന് ആരോപിച്ച് ബ്രിട്ടനിലെ മുസ്ലിം പള്ളി അടച്ചുപൂട്ടി. മതമൌലിക വാദത്തെ പ്രോത്സാഹിപ്പിച്ചുവെന്നാണ് പള്ളിക്കെതിരെ ഉയർന്ന പ്രധാന ആരോപണം. ജിഹാദ് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാരോപിച്ച് ബ്യൂവൈസിലെ മോസ്കാണ് ഫ്രഞ്ച് സര്‍ക്കാര്‍ താൽക്കാലികമായി അടച്ചത്. ആറ് മാസത്തേക്ക് ആണ് പള്ളി അടച്ചത്. തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ നടപടികളുടെ ഭാഗമായാണ് മോസ്ക് അടച്ചതെന്നാണ് ഫ്രഞ്ച് സർക്കാർ നൽകുന്ന വിശദീകരണം.

ഫ്രാന്‍സിലെ വടക്കന്‍ മേഖലയിലുള്ള ഈ മോസ്കിലെ ഇമാം ജിഹാദ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ നായകന്മാരായി ചിത്രീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ബ്യൂവൈസിലെ മുസ്ലിം പള്ളി മതമൌലിക വാദികളെ ക്രിസ്ത്യാനികള്‍ക്കും, സ്വവര്‍ഗ ലൈംഗികത പുലര്‍ത്തുന്നവര്‍ക്കും ജൂതന്മാര്‍ക്കും എതിരെ പ്രബോധനം നല്‍കിയതായി നേരത്തെ ഫ്രഞ്ച് മന്ത്രിയായ ജെറാള്‍ഡ് ഡാര്‍മാനിന്‍ ആരോപിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ആണ് പുതിയ തീരുമാനം. തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എല്ലാ ഇസ്ലാമിക സ്ഥങ്ങളിലും ഫ്രഞ്ച് അധികൃതര്‍ പരിശോധനകള്‍ നടത്തി വരികയാണ്. മുസ്ലിം ഇതര വിശ്വാസത്തിലുള്ളവരെ ശത്രുക്കള്‍ എന്നാണ് ഈ പള്ളിയിലെ ഇമാം വിശേഷിപ്പിച്ചതെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ ആരോപിക്കുന്നത്.

Also Read:വൃ​ശ്ചി​ക വി​ള​ക്കി​ന് ഭക്തിഗാനത്തിന് പകരം സി​നി​മാ​ഗാ​നം ഇടാന്‍ സമ്മതിച്ചില്ല, അച്ഛനെയും മകനെയും അക്രമിച്ചയാൾ പിടിയിൽ

പാരീസിന് വടക്കുഭാഗത്തായാണ് ഈ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്നത്. ജെറാള്‍ഡ് ഡാര്‍മാനിന്‍ തന്നെയാണ് മോസ്ക് അടയ്ക്കണമെന്ന് തീരുമാനത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. അടച്ചിടല്‍ നടപടിക്കെതിരെ മോസ്ക് മാനേജ്മെന്‍റ് കോടതിയെ സമീപിച്ചതായാണ് അഭിഭാഷകന്‍ പറയുന്നത്. വിവാദ പ്രസ്താവന നടത്തിയ ഇമാം പള്ളിയിലെ താല്‍ക്കാലിക ഇമാം മാത്രമാണെന്നും നിലവില്‍ സസ്പെന്‍ഷന്‍ നേരിടുകയാണെന്നും അഭിഭാഷകന്‍ വിശദമാക്കുന്നു. നിലവില്‍ ഈ പള്ളി അടക്കം ആറ് മുസ്ലിം പള്ളികള്‍ക്ക് എതിരെയാണ് മതമൌലിക വാദം സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ഇവയില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button