Latest NewsNewsInternationalSports

17 ദിവസം നീണ്ടുനിന്ന പാരിസ് ഒളിംപിക്‌സിന് വര്‍ണാഭമായ കൊടിയിറക്കം: അടുത്ത ഒളിമ്പിക്‌സ് ലോസ് ആഞ്ചലസില്‍

 

പാരിസ്: പാരിസ് ഒളിംപിക്‌സിന് കൊടിയിറങ്ങി. വര്‍ണാഭമായ ചടങ്ങില്‍ മലയാളിതാരം പി.ആര്‍.ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തി. 2028ല്‍ ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്‌സ്. കായിക ലോകത്തിന്റെ കണ്ണും മനസുമെല്ലാം ഈ 17 ദിവസം പാരിസിലായിരുന്നു.

Read Also: നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം, നിര്‍ണായക വിവരങ്ങള്‍ പുറത്ത്:യുവതി ഫൊറന്‍സിക് സയന്‍സ് കോഴ്സ് കഴിഞ്ഞതാണെന്ന് പൊലീസ്

രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികളോടെയാണ്
ലോകത്തെ വിസ്മയിപ്പിച്ച പാരിസ് ഉത്സവത്തിന് ശുഭപര്യവസാനം കുറിച്ചത്. ഒളിംപിക്‌സ് ദീപം ഉയര്‍ന്നു കത്തിയ ജാര്‍ഡിന്‍സ് ദെസ് ടുയ്‌ലെറീസിലേക്ക് ഫ്രാന്‍സിന്റെ നീന്തല്‍ താരം ലിയോണ്‍ മെര്‍ച്ചന്റ് കടന്നുവന്നതോടെയായിരുന്നു സമാപന ചടങ്ങുകളുടെ തുടക്കം.

റാന്തലില്‍ പകര്‍ന്നെടുത്ത ഒളിംപിക് ദീപവുമായി ലിയോണ്‍ സ്റ്റാഡ് ഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിലേക്ക്. പിന്നാലെ വിവിധ രാജ്യങ്ങളുടെ പതാകയേന്തി അത്‌ലറ്റുകള്‍ സ്റ്റേഡിയത്തിലെത്തി. പാട്ടും നൃത്തവുമൊക്കെയാണ് ആഘോഷം കൊഴുത്തു. ഫീനിക്‌സ് ബാന്‍ഡിന്റെ സംഗീത പരിപാടിയായിരുന്നു ഏറ്റവും ആകര്‍ഷകമായത്.

2028ലെ ഒളിംപിക്‌സിന് വേദിയായ ലൊസാഞ്ചസ് മേയര്‍ക്ക്കരന്‍ ബാസ്, പാരിസ് മേയര്‍ ആനി ഹിഡാല്‍ഗോയില്‍നിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി. പതാക സ്വീകരിച്ച് ഹോളിവുഡ് താരം ടോം ക്രൂസ് അത് യുഎസിലേക്ക് അതിസാഹസികമായി എത്തിക്കുന്നതായിരുന്നു അടുത്ത കാഴ്ച. ലിയോണ്‍ മെര്‍ച്ചന്റ് സ്റ്റേഡിയത്തിലെത്തിയ ഒളിംപിക് ദീപം അണയ്ക്കുകയും അന്തര്‍ദേശീയ ഒളിമ്പിക് പ്രസിഡന്റ് തോമസ് ബാക്ക് മുപ്പത്തിമൂന്നാമത് ഗെയിംസ് സമാപനമായതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ പാരിസ് ഒളിമ്പിക്‌സ് കൊടിയിറങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button