കഴക്കൂട്ടം: കേരള സർവകലാശാലയിൽ മാർക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ട സെക്‌ഷൻ ഓഫീസറെ മേനംകുളത്തെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ പരിയാരം സ്വദേശി വിനോദ് (46 ) ആണു മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇന്നലെ സന്ധ്യയോടെയാണ് വിനോദിനെ മുറിയിൽ തൂങ്ങിയ നിലയിൽ മകൾ കണ്ടത്.
Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ
തുടർന്നു പോലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു. വിനോദിനെ മാർക്ക് ലിസ്റ്റ് തിരുത്തിയതുമായി ബന്ധപ്പെട്ട് ആറു മാസം മുൻപ് സസ്‌പെൻഡ് ചെയ്യുകയും പിന്നീടു് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഭാര്യ ഷിജിന അധ്യാപികയാണ്.
Post Your Comments