തിരുവനന്തപുരം: മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ – ടാക്സി പണിമുടക്ക് പിന്‍വലിച്ചു. തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവയ്ക്കുന്നതെന്ന് സംയുക്ത ഓട്ടോ ടാക്സി യൂണിയന്‍ അറിയിച്ചു.
Read Also : തെരഞ്ഞെടുപ്പില്‍ വീഴ്ച: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ
ഓട്ടോ തൊഴിലാളികളുടെ ചാര്‍ജ് വര്‍ധനവിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചാര്‍ജ് വര്‍ധനവിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കുക. കള്ള ടാക്സി പിടികൂടിയാല്‍ ലൈസന്‍സും ആര്‍സിയും റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
ഓട്ടോ ടാക്‌സി നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളില്‍ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു തൊഴിലാളികള്‍ മുന്നോട്ട് വച്ചത്.
Post Your Comments