ThiruvananthapuramNattuvarthaLatest NewsKeralaNews

കടയുടെ വാതിൽ കോടാലി കൊണ്ട് കുത്തി തുറന്ന് മോഷണം

അടച്ചിട്ടിരുന്ന കടയുടെ വാതിൽ കോടാലി കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്

വെള്ളറട: എ.എസ് റബ്ബേഴ്‌സ് കട കുത്തി തുറന്ന് പണം മോഷ്ടിച്ചു. വെള്ളറട പനച്ചമൂടിനു സമീപത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അടച്ചിട്ടിരുന്ന കടയുടെ വാതിൽ കോടാലി കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.

മേശയിൽ സൂക്ഷിച്ചിരുന്ന 3500-ല്‍ പരം രൂപ മോഷ്ടാവ് കവർന്നു. തുടർന്ന് കടയില്‍ നിന്നു തന്നെ എടുത്ത കോടാലിയും മോഷ്ടാവ് കൊണ്ടുപോയി.

Read Also : കോണ്‍​ഗ്രസിനു തിരിച്ചടി: ​ദിനേഷ് മോം​ഗിയയ്ക്കൊപ്പം മൂന്ന് എംഎല്‍എമാർ ബിജെപിയില്‍ ചേര്‍ന്നു

തുടർന്ന് സി.സി ടി വി ദൃശ്യങ്ങളടക്കം ഉടമ വെള്ളറട പൊലീസില്‍ പരാതി നല്‍കി. പ്രതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി വെള്ളറട സി.ഐ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button