പത്തനംതിട്ട: പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി. പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. പൊലീസിലും സിവില്‍ സര്‍വീസിലും ആര്‍.എസ്.എസുകാരുടെ കടന്ന് കയറ്റമുണ്ട്. പല കാര്യങ്ങളിലും പൊലീസിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കി, ആഭ്യന്തര വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ശ്രദ്ധിക്കണം എന്നിങ്ങനെ അനേകം പരാതികളാണ് ഉയർന്നു കേട്ടത്.
പൊലീസുകാർ നാണം കെടുത്തുന്നുവെന്നും, പൊലീസ് സേനയില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണമെന്നും വിമർശനം ഉയർന്നു. അതേസമയം, കോവിഡ് കാലത്ത് പൊലീസ് മികച്ച പ്രവര്‍ത്തനം നടത്തിയെന്നും വിലയിരുത്തലുണ്ടായി. ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ട് വരുന്നില്ല. മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നത് മികച്ച പ്രവര്‍ത്തനങ്ങളാണെന്നും പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments