Latest NewsInternational

അഴിമതിയാരോപണം : സോമാലിയൻ പ്രധാനമന്ത്രിയെ സസ്പെൻഡ് ചെയ്ത് പ്രസിഡന്റ്

മൊഗാദിഷു: സൊമാലിയൻ പ്രധാനമന്ത്രി മുഹമ്മദ് റോബിളിനെ പ്രസിഡന്റ് മുഹമ്മദ് ഫർമാജോ സസ്പെൻഡ് ചെയ്തു. അഴിമതി നടത്തിയെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.

അന്വേഷണം കഴിയുന്നതു വരെ സസ്പെൻഷൻ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ ഉപപ്രധാനമന്ത്രി മഹദി മുഹമ്മദിനാണ് രാജ്യത്തിന്റെ ചുമതല. പ്രധാനമന്ത്രിയും പ്രസിഡണ്ടും തമ്മിൽ തർക്കമുണ്ടായിരുന്നതിനാൽ രാജ്യത്ത്‌ ഭരണ പ്രതിസന്ധി നിലനിന്നിരുന്നു.

പ്രസിഡണ്ടിന്റെ ഈ പ്രവൃത്തി അതിരു കടന്നതാണെന്നും പ്രധാനമന്ത്രി ഈ സ്ഥാനത്ത് തന്നെ തുടരുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച, റോബിൾ ഓഫീസിലേക്ക് കടക്കുന്നത് തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചുവെങ്കിലും അവർ പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button