മൊഗാദിഷു : സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലില്‍ വച്ച് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. 13 മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ മുഴുവന്‍ ഭീകരവാദികളെയും വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. രാജ്യത്തെ ഇസ്ലാമിക ഭീകര സംഘടനയായ അല്‍-ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും 27 പൗരന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.
read also: വരാനിരിക്കുന്നത് അപൂർവ്വ പ്രതിഭാസം! പകല്‍ സമയത്ത് ഭൂമിയില്‍ ഇരുള്‍ പടരും! ഇനി അധികം നാൾ ഇല്ല
അതേസമയം, രാജ്യത്തെ സ്ഥിതി ഗതികള്‍ സാധാരണ നിലയിലായതായി സൊമാലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. എസ്വൈഎല്‍ ഹോട്ടല്‍ ഇതിന് മുമ്പും നിരവധി തവണ ആക്രമണത്തിന് ഇരയായിട്ടുണ്ട്. 2019 ലാണ് അവസാനമായി ഹോട്ടല്‍ ആക്രമിക്കപ്പെട്ടത്. സൊമാലിയന്‍ പ്രസിഡന്റിന്റെ കൊട്ടാരം വരുന്ന മേഖലയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണത്തെ വളരെ ഗൗരവമായാണ് രാജ്യം നോക്കിക്കാണുന്നത്. അവസാനത്തെ ആക്രമം മൊഗാദിഷുവിന്റെ അന്തരീക്ഷത്തെ ബാധിച്ചു എന്ന് ഇന്റര്‍ നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ മുതിര്‍ന്ന നിരീക്ഷകനായ ഒമര്‍ മെഹമൂദ് പറഞ്ഞു.
Post Your Comments