റിയാദ്: സൗദി അറേബ്യയിൽ മൂന്ന് തസ്തികകളിൽ സ്വദേശിവത്കരണം. ഡ്രൈവിങ് സ്‌കൂൾ, ടെക്നിക്കൽ എൻജിനീയറിങ്, കസ്റ്റംസ് ക്ലിയറൻസ് തുടങ്ങി മൂന്നു തസ്തികകളിലെ സ്വദേശിവത്കരണം ഡിസംബർ 30 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി. കസ്റ്റംസ് ക്ലിയറൻസ് വിഭാഗത്തിൽ നൂറുശതമാനം സ്വദേശിവത്കരണമാണ് നടപ്പാക്കുന്നത്.
Read Also: വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്: സദാചാര കമന്റിനു മറുപടിയുമായി അമ്പിളി ദേവിയുടെ ആരാധകർ
2000 പുതിയ തൊഴിലവസരങ്ങളാണ് കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ സൃഷ്ടിക്കപ്പെടുന്നത്. ഈ വിഭാഗത്തിലെ സർക്കാർ റിലേഷൻസ് ഓഫിസർ, ജനറൽ മാനേജർ, കസ്റ്റംസ് ക്ലിയറൻസ് ക്ലർക്ക്, വിവർത്തകൻ, കസ്റ്റംസ് ക്ലിയറൻസ് ബ്രോക്കർ എന്നീ തസ്തികകളിലാണ് നൂറുശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഡ്രൈവിങ് സ്‌കൂളുകളിൽ നിയമിക്കപ്പെടുന്ന സ്വദേശികൾക്ക് ഏറ്റവും ചുരുങ്ങിയ പ്രതിമാസ വേതനം 5000 റിയാൽ ആയി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സാമൂഹിക വികസന മാനവവിഭവ ശേഷി മന്ത്രാലയ നിധിയുടെ കാർമികത്വത്തിൽ പ്രാദേശികവൽകരണ പരിശീലനത്തിലൂടെ 8000 പുതിയ തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ സൃഷ്ടിക്കപ്പെടുക.
Post Your Comments