ന്യൂഡൽഹി: ശത്രുവിന്റെ റഡാർ കേന്ദ്രങ്ങൾ തകർക്കാനുള്ള പുതിയ മിസൈലിന് ഡി.ആർ.ഡി.ഒ രൂപം കൊടുക്കുന്നു. നൂറു കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കുന്ന മിസൈൽ സംവിധാനമാണ് ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്നത്..
ആന്റി റേഡിയേഷൻ മിസൈൽ വിഭാഗത്തിലുള്ള രുദ്രം എന്ന ഈ മിസൈൽ ഉടൻ തന്നെ ആകാശത്തേക്ക് പറക്കും. ശത്രുവിന്റെ റഡാർ സ്ഥാനം കണ്ടെത്തി അവയെ തന്ത്രപരമായി നശിപ്പിക്കാൻ കഴിയുമെന്നതാണ് രുദ്രത്തിന്റെ പ്രത്യേകത. ശത്രുവിനെ അതിന്റെ മാളത്തിൽ ചെന്ന് തകർക്കുകയാണ് രുദ്രം ചെയ്യുക. റഡാർ സംവിധാനം പ്രവർത്തിക്കാത്ത സാഹചര്യത്തിലും ശത്രുക്കളെ കണ്ടെത്താൻ മിസൈലിന് കഴിയും.
സുഖോയ്-30, മിറാഷ്-2000 എന്നീ യുദ്ധവിമാനങ്ങളിൽ നിന്ന് മിസൈൽ വിക്ഷേപിക്കാൻ സാധിക്കും. രുദ്രം വിജയകരമായി വിക്ഷേപിക്കാൻ സാധിച്ചാൽ, ഇത്തരം മിസൈലുകൾ ഇനിയും നിർമിക്കുമെന്ന് ഡിആർഡിഒ പ്രഖ്യാപിച്ചു.
Post Your Comments