മദ്യം ആരോഗ്യത്തിനു ഹാനികരമാണെന്ന് അറിയാമെങ്കിലും അത് ജീവിതത്തിന്റെ ശീലമാക്കി മാറ്റിയവരാണ് കൂടുതൽ പേരും. മദ്യം കഴിക്കുമ്പോൾ വെള്ളമോ കൊലയോ മിക്സ് ചെയ്യുന്ന ശീലം പലർക്കുമുണ്ട്. മദ്യത്തിനൊപ്പം മധുരമുള്ള കോള ഉപയോഗിക്കുന്നത് അപകടമാണെന്ന് മുന്നറിയിപ്പ്.
മദ്യത്തിനൊപ്പമോ, അല്ലാതെയോ മധുരമുള്ള പാനീയങ്ങള്‍ ഉപയോഗിക്കുന്നത് മാരകമായ പക്ഷാഘാതത്തിനു കാരണമാകും എന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 4300 ആളുകളില്‍ പത്തുവര്‍ഷം നീണ്ട ഗവേഷണത്തിനു ഒടുവിലാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയത്. ആഴ്ചയില്‍ ഒരു തവണയെങ്കിലും ഇത് ഉപയോഗിക്കുന്നവരില്‍ പക്ഷാഘാതത്തിനുള്ള സാധ്യത മൂന്നിരട്ടിയാണ്.
ഇതില്‍ പിന്നിലെ കാരണം കോളയിലെ മധുരമാണ്. സീറോ കലോറി ഉള്ള ഇത്തരം പാനീയങ്ങളില്‍ മധുരത്തിനുപയോഗിക്കുന്നത് കൃത്രിമ മധുരമാണ്. സാധാരണ മധുരത്തേക്കാള്‍ നൂറോ ഇരുനൂറോ ഇരട്ടി മധുരമുള്ള ഇത്തരം വസ്തുക്കളെ നമ്മുടെ തലച്ചോര്‍ അംഗീകരിക്കില്ല. സീറോ കലോറിയും ഉയര്‍ന്ന മധുരവുമുള്ള ഇത്തരം മധുരം തലച്ചോര്‍ സ്വീകരിക്കാതെ വരുന്നിടത്താണ് അല്‍ഷിമേഴ്‌സ്, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകുന്നത്.
കൃത്രിമ മധുരങ്ങള്‍ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കുന്നു. അത് നമ്മുടെ ശരീരത്തെ കൊഴുപ്പ് വർദ്ധിപ്പിക്കുകയും തന്മൂലം തടി കൂടുകായും ചെയ്യും. ഇത് ഒരാളിൽ പക്ഷാഘാത സാധ്യത മൂന്നിരട്ടിയായി വര്‍ധിപ്പിക്കുന്നു.
Post Your Comments