കല്ലമ്പലം: മുത്താന കൊടുവേലിക്കോണത്തെ കെ.വി.എം ബ്രദേഴ്സ് ക്ലബ്ബില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. പാരിപ്പള്ളി കിഴക്കനേല സുനിതാ മന്ദിരത്തില്‍ വിഷ്ണുപ്രസാദ് (24) ആണ് അറസ്റ്റിലായത്.
അക്രമം നടത്തുകയും പെട്രോള്‍ ബോംബെറിഞ്ഞ് ഭാരവാഹികളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ ആണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ച് വര്‍ക്കല ഡിവൈ.എസ്.പി പി. നിയാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലമ്പലം സി.ഐ ഐ. ഫറോസ്, എസ്.ഐ ശ്രീലാല്‍, ചന്ദ്രശേഖര്‍, വിജയകുമാര്‍, ജി.എസ്.ഐ ജയന്, എ.എസ്.ഐ നജീബ്, സി.പി.ഒമാരായ വിനോദ്, ഹരിമോന്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. 2018-ലെ മറ്റൊരു കൊലപാതക കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments