CricketLatest NewsNewsSports

ഇന്ത്യന്‍ ഏകദിന ടീം നായകസ്ഥാനം രാഹുലിന് കൈമാറാനൊരുങ്ങി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ഏകദിന ടീം നായകസ്ഥാനം താൽക്കാലികമായി കെഎല്‍ രാഹുലിന് കൈമാറാനൊരുങ്ങി ബിസിസിഐ. പരിക്കേറ്റ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ജനുവരിയിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് മുന്‍പ് കായികക്ഷമത വീണ്ടെടുക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് രാഹുലിന് നറുക്ക് വീഴുന്നത്.

തുടയിലെ പേശിവലിവിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായ രോഹിത് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ്. രോഹിതിന്റെ പരിക്ക് പൂര്‍ണമായും ഭേദമാകാന്‍ നാലു മുതല്‍ ആറ് ആഴ്ചവരെ സമയം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read Also:- തണ്ണിമത്തന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ..!!

ഈ സാഹചര്യത്തിലാണ് രാഹുലിനെ പകരം ചുമതലയേല്‍പ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നത്. രോഹിതിന് പരിക്കേറ്റപ്പോള്‍ രാഹുലിനെയാണ് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയത്. അജിന്‍ക്യ രഹാനെ തഴഞ്ഞായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം. മോശം ഫോം രഹാനെയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button