കൊച്ചി : നടൻ ആദിത്യനെതിരെ സമൂഹ മാധ്യമങ്ങളളിലൂടെ നടി അമ്പിളി ദേവി പ്രതികരിക്കുന്നത് വിലക്കി തൃശൂർ കുടുംബക്കോടതി. ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ അമ്പിളി ദേവി സംസാരിക്കരുതെന്നും കോടതി നിരീക്ഷിച്ചു.
സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. അമ്പിളി നൽകിയ പരാതിയിൽ, സീരിയൽ അഭിനേതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കിയതിനാൽ 10 കോടി നഷ്ടപരിഹാരവും ആദിത്യൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also : ഇനി കണ്ണ് മാത്രം കാണിച്ചാൽ മതി: ബ്യൂട്ടി പാർലറുകൾ അടച്ചു, ബുർഖ ഷോപ്പുകൾക്ക് മാത്രം തുറന്ന് പ്രവർത്തിക്കാം
തന്റെ 100 പവൻ സ്വർണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തു, സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അമ്പിളി ഉയർത്തിയിട്ടുള്ളത്. ഈ വാദം തള്ളണം എന്നാവശ്യപ്പെട്ട്, സ്വർണം ഇവർതന്നെ ബാങ്കിൽ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകൾ ആദിത്യൻ കോടതിയിൽ സമർപ്പിച്ചു. ഇതേ തുടർന്ന് കേസ് തീർപ്പാകുന്നത് വരെ സ്വർണം വിട്ടുനൽകരുതെന്നും ബാങ്ക് മാനേജർക്ക് കോടതി നിർദേശം നൽകി.
Post Your Comments