ന്യൂഡൽഹി : രാജ്യത്ത് 15 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് കോവിഡ് വാക്സിനായി ജനുവരി 1 മുതൽ കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാമെന്ന് കേന്ദ്ര സർക്കാർ. രജിസ്ട്രേഷന് വിദ്യാർത്ഥി ഐ ഡി കാർഡ് ഉപയോഗിക്കാവുന്നതാണ്.
ചിലർക്ക് ആധാർ കാർഡുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് അവരുടെ ഐഡി കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ കോവിൻ ആപ്പിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന്കോവിൻപ്ലാറ്റ്ഫോം മേധാവി ഡോ RS ശർമ്മ പറഞ്ഞു.
Read Also : 4 ഇന് 1 ഹെപ്പാ ഫില്റ്ററുമായി എയ്സർ എയർ പ്യൂരിഫയറുകൾ
ജനുവരി 3 മുതൽ രാജ്യത്തെ കൗമാരക്കാർക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പറഞ്ഞിരുന്നു. ഇത് വൈറസിനെതിരായ പോരാട്ടം വർദ്ധിപ്പിക്കുമെന്നും രാജ്യത്തുടനീളമുള്ള സ്കൂളുകൾ സാധാരണ നിലയിലേക്ക് മടങ്ങാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments