കൊച്ചി: ഒമ്പത് വര്‍ഷത്തിനു ശേഷം കേരള രഞ്ജി ട്രോഫി ടീമില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് എസ്. ശ്രീശാന്ത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു താരത്തിന്റെ പ്രതികരണം. 2021-22 സീസണിലേക്കുള്ള കേരള രഞ്ജി ട്രോഫി സാധ്യത ടീമില്‍ ശ്രീശാന്തും ഉള്‍പ്പെട്ടിട്ടുണ്ട്.
‘നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. വെള്ള വസ്ത്രത്തില്‍ തിരിച്ചെത്തുന്നതില്‍ സന്തോഷം. അണ്ടര്‍ 19 സമയത്ത് ആദ്യമായി റെഡ് ബോള്‍ കൈയില്‍ കിട്ടിയ കുട്ടിയുടെ എക്സൈറ്റ്മെന്‍ഡിലാണ് ഞാന്‍’ ശ്രീശാന്ത് പറഞ്ഞു.
സച്ചിന്‍ ബേബിയാണ് കേരള ടീമിന്റെ നായകന്‍. വിഷ്ണു വിനോദാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതും ശ്രീശാന്തിന്റെ വരവുമാണ് ടീം സെലക്ഷനിലെ പ്രധാന പ്രത്യേകത. പരിക്കിന്റെ പിടിയിലായ റോബിന്‍ ഉത്തപ്പയെ മാറ്റിനിര്‍ത്തി.
Read Also:- നിസാരക്കാരല്ല പേരക്കയും പേരയിലയും..
സാധ്യത ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍), ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, പി. രാഹുല്‍, സല്‍മാന്‍ നിസാര്‍, സഞ്ജു സാംസണ്‍, ജലജ് സക്സേന, സിജോമോന്‍ ജോസഫ്, കെ.സി. അക്ഷയ്, എസ്. മിഥുന്‍, എന്‍.പി. ബേസില്‍, എം.ഡി. നിഥീഷ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എഫ്. ഫനൂസ്, എസ്. ശ്രീശാന്ത്, അക്ഷയ് ചന്ദ്രന്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്‍, എം. അരുണ്‍, വൈശാഖ് ചന്ദ്രന്‍.
Post Your Comments