പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല തീർഥാടനം പൂർത്തിയായപ്പോൾ വരുമാനം 100 കോടിയിലേക്കെത്തുന്നു. മണ്ഡല തീർഥാടന കാലത്ത് 11 ലക്ഷത്തിൽപ്പരം ഭക്തർ ആണ് ദർശനത്തിനെത്തിയത്.
അതേസമയം ഇതുവരെ കണക്കാക്കിയ വരുമാനം 90 കോടി പിന്നിട്ടു. ഭണ്ഡാരത്തിലെ വരുമാനത്തിന് പുറമെയാണിത്. ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തൽ പൂർത്തിയാകുമ്പോൾ ആകെ വരുമാനം 100 കോടിയിലേക്കെത്തും. ദർശനത്തിനെത്തിയവരുടെ എണ്ണത്തിന് ആനുപാതികമായി കണക്കാക്കുമ്പോൾ ഇത് റെക്കോർഡ് വരുമാനം ആണ്.
Read Also : ഹോണടിച്ചതിൽ പ്രകോപനം : മൂന്നംഗ സംഘം ബൈക്ക് യാത്രക്കാരനെ ഇരുമ്പുകമ്പികൊണ്ടടിച്ചു, രണ്ട് പേർ പിടിയിൽ
10000-ന് അടുത്ത് തീർഥാടകരാണ് മണ്ഡലകാല സീസൺ തുടക്കകാലത്ത് എത്തിയത്. എന്നാൽ സമാപന ദിനങ്ങളിൽ തീർഥാടകരുടെ എണ്ണം 45000 ത്തിലേക്ക് എത്തി. മകരവിളക്ക് തീർഥാടന കാലത്തും വൻ ഭക്തജന തിരക്ക് ആണ് ദേവസ്വം അധികൃതർ പ്രതീക്ഷിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ശബരിമലയിൽ ലഭിച്ച വരുമാനം എട്ട് കോടി മാത്രമാണ്. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന 2019-ൽ വരുമാനം 156 കോടിയായിരുന്നു അരവണ വിൽപ്പനയിലൂടെ 35 കോടിയും അപ്പം വിൽപ്പനയിലൂടെ അഞ്ച് കോടിയും ലഭിച്ചു.
Post Your Comments