Latest NewsKeralaNews

കിഴക്കമ്പലം ആക്രമണം: കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ ഇതിന്റെ പേരിൽ ഒറ്റപ്പെടുത്തരുതെന്ന് കോടിയേരി

കൊച്ചി : കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽപ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അന്യസംസ്ഥാന തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നത് ആദ്യമായിട്ടാണെന്നും അതിനാൽ ഇതിന്റെ പേരിൽ  അവരെ ഒറ്റപ്പെടുത്തരുതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കിറ്റെക്സ് കമ്പനിയുടെ ഉത്തരവാദിത്വം ഉൾപ്പടെയുള്ള വിഷയങ്ങൾ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ട കാര്യമാണ്. ആഭ്യന്തര വകുപ്പിന്റെ വീഴ്‌ച്ചയാണിതെന്ന് യുഡിഎഫിന് മാത്രമെ പറയാനാകൂ. ഇന്ത്യയിൽ മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ളത് കേരളത്തിലാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Read Also  :  ജിപ്‌മെറില്‍ അസിസ്റ്റന്റ്, ലാബ് ടെക്‌നോളജിസ്റ്റ് ഒഴിവുകള്‍ : ഇപ്പോൾ അപേക്ഷിക്കാം

കോൺഗ്രസിനെതിരെയും കോടിയേരി ബാലകൃഷ്ണൻ വിമർശനം ഉന്നയിച്ചു. നേതാക്കൾക്ക് തന്നെ കോൺഗ്രസിന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ ജനപങ്കാളിത്തത്തോടെ സിപിഎം നടപ്പാക്കുകയാണ് ചെയ്യുന്നത്. കോർപ്പറേറ്റുകളല്ല ജനങ്ങളാണ് സിപിഎമ്മിന് പണം നൽകുന്നതെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button