ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ കേന്ദ്രസർക്കാർ കാര്‍ഷിക നിയമങ്ങൾ പിൻവലിച്ച സംഭവത്തിൽ വീണ്ടും പ്രതികരണവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. ഭാവിയിൽ കർഷകർക്ക് വേണ്ടി എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കില്‍ കര്‍ഷകരുടെ സമ്മതമില്ലാതെ ആ തീരുമാനം ഇന്ത്യയില്‍ നടപ്പിലാവില്ല എന്നദ്ദേഹം പറയുന്നു. വിവാദ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങളോട് മാപ്പ് പറയേണ്ടതില്ലെന്നും ടിക്കായത്ത് പറയുന്നു.
ലോകത്തിന് മുന്നില്‍ പ്രധാനമന്ത്രിയുടെ പ്രതിഛായ തകർക്കാന്‍ കർഷകർ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കികൊണ്ടായിരുന്നു പ്രസ്താവന. ഒരു വർഷത്തിലധികം നീണ്ട കർഷക പ്രതിഷേധത്തിനൊടുവില്‍ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കപ്പെട്ട് ദിവസങ്ങൾ മാത്രം പിന്നിടവെയാണ് കർഷക നേതാവിന്റെ ട്വീറ്റ്.
Also Read:പാദങ്ങൾ മനോഹരമാക്കാൻ ഇക്കാര്യം ചെയ്യുക
‘പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ലോകത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ പ്രതിഛായ തകർക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. പക്ഷെ, ഞങ്ങൾക്ക് വേണ്ടി എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കില്‍ കര്‍ഷകരുടെ സമ്മതമില്ലാതെ ആ തീരുമാനം ഇന്ത്യയില്‍ നടപ്പിലാവില്ല. ആത്മാർത്ഥതയോട് കൂടി കൃഷിയിടത്തിൽ അദ്ധ്വാനിക്കുന്നവരാണ് ഞങ്ങള്‍. എന്നാല്‍ ഡല്‍ഹിയിലിരിക്കുന്നവർക്ക് ആ ആത്മാർത്ഥതയോട് നീതി പുലർത്തിയില്ല’ – ടിക്കായത്ത് ട്വീറ്റില്‍ പറയുന്നു.
റദ്ദാക്കിയ കാർഷിക നിയമങ്ങള്‍ വീണ്ടും നടപ്പിലാക്കുമെന്ന് പ്രസ്താവിച്ച കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെതിരെയും ടിക്കായത്ത് വിമർശനം ഉന്നയിച്ചു. കൃഷി മന്ത്രിയുടെ പ്രസ്താവന കർഷകരെ കബളിപ്പിക്കുന്നതും പ്രധാനമന്ത്രിയെ അപമാനിക്കുന്നതും ആണെന്നായിരുന്നു ടിക്കായത്തിന്റെ പ്രതികരണം. നിയമങ്ങള്‍ വീണ്ടും നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിശക്തമായ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും ടിക്കായത്ത് വ്യക്തമാക്കി.
हम नहीं चाहते देश का प्रधानमंत्री माफी मांगे। हम उनकी प्रतिष्ठा विदेश में खराब नहीं करना चाहते। कोई फ़ैसला होगा तो बगैर किसानों की मर्ज़ी के भारत में फ़ैसला नहीं होगा। हमने ईमानदारी से खेत में हल चलाया लेकिन दिल्ली की कलम ने भाव देने में बेईमानी की ।#FarmersProtest
— Rakesh Tikait (@RakeshTikaitBKU) December 26, 2021
Post Your Comments