ന്യൂഡൽഹി: സണ്ണി ലിയോണിയുടെ പുതിയ മ്യൂസിക് ആൽബത്തിനെതിരെ വിമർശനവുമായി ബി.ജെ.പി മന്ത്രി. ‘മധുബൻ മേം രാധിക നാച്ചെ’ എന്ന ആൽബത്തിനെതിരെയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ നരോത്തം മിശ്ര വിമർശനമുന്നയിച്ചത്.
മൂന്നു ദിവസത്തിനുള്ളിൽ ആൽബം പിൻവലിക്കണമെന്നും അണിയറപ്രവർത്തകർ മാപ്പു പറയണമെന്നും അദ്ദേഹം അറിയിച്ചു. അല്ലാത്ത പക്ഷം ഇതിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മിശ്ര വ്യക്തമാക്കി.
‘മാ രാധയെ’ ആരാധിക്കുന്നവരുടെ മതവികാരം വ്രണപ്പെടുത്തുകയാണ് ഈ ആൽബത്തിലൂടെ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീഡിയോയിലെ നൃത്തരംഗങ്ങൾ അശ്ലീലമാണെന്ന് ചൂണ്ടിക്കാട്ടി മധുരയിലെ പുരോഹിതന്മാരും പരാതി നൽകിയിരുന്നു.
വീഡിയോയ്ക്ക് നിരോധനം ഏർപ്പെടുത്തി നടിക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാറിനോട് അവർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ, ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കോടതിയെ സമീപിക്കുമെന്നും പുരോഹിതന്മാർ പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കിൽ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്ന ഭീഷണിയും നടിക്കെതിരെ ഉയർന്നിട്ടുണ്ട്.
Post Your Comments