Latest NewsUAENewsInternationalGulf

ദുബായ് – അൽ ഐൻ റോഡിന്റെ നവീകരണം: നിർമ്മാണം പൂർത്തിയാക്കിയ ഭാഗം ഗതാഗതത്തിന് തുറന്ന് നൽകി

ദുബായ്: ദുബായ്-അൽ ഐൻ റോഡിന്റെ നവീകരിച്ച ഭാഗം ഗതാഗതത്തിനായി തുറന്നു നൽകി. ആർടിഎയാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് – അൽ ഐൻ റോഡ് നവീകരണ പദ്ധതിയുടെ കീഴിൽ വീതി കൂട്ടി നിർമ്മാണം പൂർത്തിയാക്കിയ ഭാഗമാണ് ഗതാഗതത്തിനായി തുറന്ന് നൽകിയത്.

Read Also: മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽപെട്ടു: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു

പദ്ധതിയുടെ കീഴിൽ അൽ ഐൻ ഭാഗത്തേക്കുള്ള റോഡിൽ ഏതാനം മേഖലയിൽ മൂന്ന് വരിയിൽ നിന്ന് ആറ് വരി പാതയാക്കി റോഡ് വീതികൂട്ടുകയും ചെയ്തു. ബു കദ്ര ജംഗ്ഷൻ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് റോഡ്, ദുബായ് അൽ -ഐൻ റോഡുമായി ചേരുന്ന ജംഗ്ഷൻ വരെയുള്ള ഭാഗത്തെ 8 കിലോമീറ്റർ ദൂരമാണ് ഇത്തരത്തിൽ വീതികൂട്ടി നവീകരിച്ചിട്ടുള്ളത്.

അൽ മെയ്ദാൻ റോഡിലേക്കുള്ള ട്രാഫിക്കിനായി രണ്ട് അണ്ടർപാസുകൾ, നദ് അൽ ശെബ റെസിഡെൻഷ്യൽ ഏരിയ 1, 2, 3, 4 എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്നതിനുള്ള സർവീസ് റോഡുകൾ, പുതിയ നദ് അൽ ശെബ പാലം തുടങ്ങിയവയുടെ നിർമ്മാണവും പൂർത്തിയാക്കിയിട്ടുണ്ട്.

Read Also: അക്രമം തടയേണ്ടത് പോലീസ്, തൊഴിലാളികൾ അക്രമം നടത്തിയതിൽ കമ്പനിക്ക് ഉത്തരവാദിത്വമില്ല: സാബു ജേക്കബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button