ErnakulamNattuvarthaLatest NewsKeralaNews

അക്രമം തടയേണ്ടത് പോലീസ്, തൊഴിലാളികൾ അക്രമം നടത്തിയതിൽ കമ്പനിക്ക് ഉത്തരവാദിത്വമില്ല: സാബു ജേക്കബ്

കൊച്ചി: തൊഴിലാളികൾ അക്രമം നടത്തിയതിൽ കമ്പനിക്ക് ഉത്തരവാദിത്വമില്ലെന്ന് കിറ്റെക്സ് എംഡി സാബു എം.ജേക്കബ്. കിറ്റെക്സ് തൊഴിലാളികള്‍ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ 24 ഇതര സംസ്ഥാനക്കാർ അറസ്റ്റിലായി. അക്രമം തടയേണ്ടത് പോലീസാണെന്നും കേരളത്തില്‍ ഒരിടത്തും ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സാബു ജേക്കബ് പറഞ്ഞു.

ആക്രമിച്ചവരെ ക്യാമറ പരിശോധിച്ചു കണ്ടെത്തി പൊലീസിനു കൈമാറുമെന്ന് സാബു നേരത്തേ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ സിഐക്കെതിരായ വധശ്രമക്കേസിൽ 18 പേരെയും പോലീസ് വാഹനം തകർത്തതിന് ആറു പേരെയുമാണ് അറസ്റ്റ് ചെയ്തത്. നേരത്തെ, സംഭവവുമായി ബന്ധപ്പെട്ട് 150 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മൂ​ന്നാ​റി​ൽ ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് മറിഞ്ഞ് അപകടം : ഒ​രാ​ൾ മ​രി​ച്ചു

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികൾ പോലീസുകാരെ ആക്രമിച്ചത്. ക്രിസ്മസ് ആഘോഷത്തിനിടെ തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൺട്രോൾ റൂമിൽ ലഭിച്ച വിവരം അനുസരിച്ച് പോലീസുകാർ അന്വേഷണത്തിനെത്തുകയായിരുന്നു. അതേസമയം തൊഴിലാളികൾ പോലീസുകാരെ ആക്രമിക്കുകയും കൺട്രോൾ റൂം വാഹനം അടിച്ചുതകർക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button